ദുൽഖർ സൽമാനെ നായകനാക്കി സിനിമ ; കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് ജീത്തു ജോസഫ്!

സംവിധായകൻ  ജീത്തു ജോസഫ് ഇപ്പോൾ മോഹൻലാലിനെ നായകനാക്കി ദൃശ്യം 2ന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള പ്ലാനിലാണ്.  ആ ചിത്രം ലോക്ക് ഡൗൺ കഴിഞ്ഞാൽ ഉടൻ തന്നെ ഷൂട്ടിംഗ് ആരംഭിച്ചു അറുപതു ദിവസം കൊണ്ട് തീർക്കാനാണ് ജീത്തു തീരുമാനിച്ചിരിക്കുന്നത്.

ഇപ്പോഴിതാ മലയാളത്തിലെ യുവതാരം ദുൽഖർ സൽമാനെ നായകനാക്കിയും ഒരു ചിത്രം ചെയ്യാനുള്ള പ്ലാനിലാണ് താനെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ജീത്തു ജോസഫ്.

ഒരു സോഷ്യൽ മീഡിയ ലൈവ് ചാറ്റിലാണ് അദ്ദേഹം ഈ വിവരം തുറന്നു പറയുന്നത്. ദുൽഖർ സൽമാനെ ഒരിക്കൽ കണ്ടു താനൊരു വിഷയം അവതരിപ്പിച്ചു എന്നും അദ്ദേഹം അതുമായി മുന്നോട്ടു പോവാം എന്ന് പറഞ്ഞിട്ടുണ്ട് എന്നും ജീത്തു പറഞ്ഞു.

ദൃശ്യം 2, റാം എന്നീ ചിത്രങ്ങളുടെ തിരക്കിന് ശേഷം ആ കഥ പൂർത്തിയാക്കി ദുൽഖറിനെ പോയിക്കണ്ടു ആ പ്രൊജക്റ്റ് മുന്നോട്ടു കൊണ്ട് പോകുമെന്നും ജീത്തു ജോസഫ് പറയുന്നു.