'പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ?' പരസ്പരം ട്രോളി ജയസൂര്യയും ചാക്കോച്ചനും

സിനിമയിലും ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും ഇരുപത് വർഷത്തിലേറെയായി തുടരുന്ന സൗഹൃദമാണ് ഇവരുടേത്. ഇവര്‍ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇപ്പോള്‍ ജയസൂര്യ പങ്കുവെച്ചിരിക്കുകയാണ്. അതിന് രസകരമായ മറുപടിയുമായി ചാക്കോച്ചനും രംഗത്തെത്തിയിരിക്കുകയാണ്.

രസകരമായ ഒരു സോഷ്യൽ മീഡിയാ പോസ്റ്റാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. അതിന് രസകരമായ മറുപടിയുമായി ചാക്കോച്ചൻ എത്തിയിരിക്കുകയാണ്. മൊബൈൽഫോണിൽ സംസാരിച്ചിരുന്നുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ജയസൂര്യ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

“ഹലോ….പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ ??…. എന്നെ ഓർമ്മയുണ്ടോ ??…. ഞാൻ പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന ജയസൂര്യയാണ് ഹേ….മനസിലായില്ലേ ..???,” എന്നാണ് ജയസൂര്യ ചിത്രങ്ങളോടൊപ്പം പങ്കുവെച്ചിരിക്കുന്ന വിവരണം. കുഞ്ചാക്കോ ബോബനെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്.

ഇതിന് മറുപടിയുമായി ചാക്കോച്ചനും എത്തിയിട്ടുണ്ട്. ജയസൂര്യയുടെ പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട് ചാക്കോച്ചൻ കുറിച്ചിരിക്കുന്നതും രസകരമാണ്. “”ഈ ചങ്ങാതിയെ ഒരിക്കലും നന്നാക്കാനാവില്ല” എന്നുള്ള വിവരണമാണ് കുഞ്ചാക്കോ ബോബൻ പോസ്റ്റിന് നൽകിയിരിക്കുന്നത്.