ഫുട്ബോള്‍ ആവേശത്തില്‍ ക്യാപ്റ്റന്‍; വിപി സത്യനായി ജയസൂര്യ

പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വിപി സത്യന്റെ ജീവിതകഥ ആസ്പദമാക്കി ഒരുക്കുന്ന ക്യാപ്റ്റന്റെ ക്യാരക്ടര്‍ ടീസര്‍ എത്തി. ഫുട്‌ബോള്‍ ആവേശം നിറഞ്ഞു നില്‍ക്കുന്ന ടീസറില്‍ ജയസൂര്യയുടേത് മുന്‍പ് കണ്ടിട്ടില്ലാത്ത മുഖമാണ്.

ആട് 2 വിന് ശേഷം ജയസൂര്യയുടേതായി തിയേറ്ററില്‍ എത്താനുള്ള ചിത്രമാണ് ക്യാപ്റ്റന്‍. ആട് 2 വിന്റെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളാണുള്ളത്.