നോ നോസ് മാറ്റേ.. എന്ന് കാളിദാസന്‍, മുഴുവന്‍ നെഗറ്റീവാണല്ലോ എന്ന ജയറാമിന്റെ ചോദ്യത്തിന് മറുപടി ഇങ്ങനെ

സ്‌പെയിനിലേക്ക് അശ്വതിക്കും മക്കള്‍ക്കുമൊപ്പം നടത്തിയ ഒരു യാത്രയിലെ വിശേഷങ്ങളാണ് ജയറാം പങ്കുവച്ചിരിക്കുന്നത്. സ്‌പെയിനിലെ അവസാന ദിവസം നടന്ന രസകരമായ ഒരു സംഭാഷണമാണ് നടന്‍ പങ്കുവച്ചത്.

(നടന്‍ കാളിദാസ് ജയറാമും മാളവികയും) വന്ന് ജയറാമിനോട് തങ്ങളുടെ സങ്കടം പറഞ്ഞത്. പഠിച്ച സ്പാനിഷ് വാക്കുകളൊന്നും പ്രയോഗിക്കാന്‍ പറ്റാതിരുന്നതിന്റെ സങ്കടമായിരുന്നു ഇരുവര്‍ക്കും. അങ്ങനെയെങ്കിലും നാലു സ്പാനിഷ് വാക്കുകള്‍ പഠിച്ചല്ലോ എന്നുപറഞ്ഞ് മക്കളെ ആശ്വസിപ്പിക്കാന്‍ നോക്കിയെങ്കിലും “നാലൊന്നുമല്ല, ഇരുപത്തഞ്ചോളം വാക്കുകളാ ഞങ്ങള് പഠിച്ചത്” എന്ന മറുപടിയില്‍ ജയറാമും ഒന്നു ഞെട്ടി.

“ഓ….നോ നോസ് മാറ്റേ… നോ നോസ് മാറ്റേ…..” , കാളിദാസിന്റെ സ്പാനിഷ് പ്രയോഗങ്ങള്‍ കേട്ട് ഇതെന്ത് നോ നോസ്? എന്നായിരുന്നു ജയറാമിന്റെ സംശയം. അപ്പാ ഇതിന്റെ അര്‍ഥം, അയ്യോ എന്നെ കൊല്ലല്ലേ, അയ്യോ എന്നെ കൊല്ലല്ലേ , എന്നാണെന്ന് കണ്ണന്‍ പറഞ്ഞു. പിന്നെയാണ് ഇരുവരും പഠിച്ച വാക്കുകള്‍ ഓരോന്നായി കേട്ടുതുടങ്ങിയത്. “അയ്യോ എന്റെ പോക്കറ്റടിച്ചേ”, “ഞങ്ങളുടെ പാസ്‌പോര്‍ട്ട് പോയേ, ദൈവത്തെയോര്‍ത്ത് പാസ്‌പോര്‍ട്ട് തിരിച്ചു തരൂ”, “എന്റെ അച്ഛനുമമ്മയെയും ഒന്നും ചെയ്യല്ലേ”, ഇതെല്ലാം കേട്ട് താന്‍ ഞെട്ടിത്തരിച്ചു പോയെന്ന് ജയറാം തന്നെ സമ്മതിക്കുന്നു.

“എന്താ കണ്ണായിത്? കുറച്ചു പുതിയ വാക്കുകള്‍ പഠിച്ചത് മുഴുവന്‍ നെഗറ്റീവാണല്ലോ?” എന്ന ചോദ്യത്തിന് മകന്‍ നല്‍കിയ ഉത്തരം കേട്ട് ദാ വീണ്ടു ഞെട്ടി, “അപ്പാ, ഇവിടെ വന്നിട്ട് സുഖാണോ എന്നൊക്കെ ചോദിക്കാന്‍ സ്‌പെയിനില്‍ നമുക്ക് പരിചയക്കാരൊന്നുമില്ലല്ലോ? ഒരു പുതിയ രാജ്യത്തേക്ക് വരുമ്പോ ഇതൊക്കെയാണപ്പാ പഠിക്കേണ്ടത്. രക്ഷപ്പെടണമെങ്കില്‍ ഇതൊക്കെ പഠിച്ചിട്ടേ കാര്യമുള്ളൂ”, എന്നായിരുന്നു കാളിദാസിന്റെ ന്യായം.