ചിരി ഗ്യാരണ്ടി നല്‍കി 'ജനമൈത്രി'; ചിത്രം കാണാന്‍ ചില കാരണങ്ങള്‍

ജോണ്‍ മന്ത്രിക്കലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ജനമൈത്രി റിലീസ് തയ്യാറെടുക്കുകയാണ്. ജനമൈത്രി ഒരു മികച്ച കോമഡി ചിത്രമായിരിക്കുമെന്നാണ് ട്രെയിലറിലൂടെ വ്യക്തമാകുന്നത്. ഇന്ദ്രന്‍സ്, സാബുമോന്‍, വിജയ് ബാബു, സൈജു കുറുപ്പ്, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി ദേവ്, സിദ്ധാര്‍തഥ ശിവ, സൂരജ്, പ്രശാന്ത് തുടങ്ങി ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ മുന്‍നിര ഹാസ്യതാരങ്ങളാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രം കാണാനുള്ള ചില കാരണങ്ങള്‍ നോക്കാം.

1. ആദ്യ രംഗം മുതല്‍ അവസാന രംഗം വരെ ചെറുതും വലുതുമായ നര്‍മ്മരംഗങ്ങളില്‍ സമൃദ്ധമാണ് ഈ ചിത്രം.

2. ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ മറ്റ് അശ്ലീലധ്വനികളോ ഒന്നുമില്ലാതെ എല്ലാ വിഭാഗം ആള്‍ക്കാര്‍ക്കും ഒന്നിച്ചിരുന്ന് രണ്ട് മണിക്കൂര്‍ ആസ്വദിക്കാന്‍ പറ്റുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ജനമൈത്രി.

3. മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ഒരു കഥാപരിസരമാണ്.

ആന്‍ മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്നീ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ ജോണ്‍ മന്ത്രിക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനമൈത്രി. ചിത്രത്തിന്റെ തിരക്കഥ ജോണ്‍ മന്ത്രിക്കലും ജെയിംസ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹമാന്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം വിഷ്ണുനാരായണന്‍ നമ്പൂതിരി. ഷാന്‍ റഹമാന്റേതാണ് സംഗീതം. ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഈ മാസം 19- ന് തിയേറ്ററുകളിലെത്തും.