ജാക്കിനെ എന്തുകൊണ്ട് റോസ് രക്ഷിച്ചില്ല? ടൈറ്റാനിക്കില്‍ ജെയിംസ് കാമറൂണിന്റെ പുതിയ 'ട്വിസ്റ്റ്'

ടൈറ്റാനിക്ക്. ജാക്കും റോസിന്റെയും അനശ്വര പ്രണയം ചിത്രം പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആരാധക ഹൃദയങ്ങളില്‍ ഇന്നും തിളങ്ങി നില്‍ക്കുന്നു. ലോകത്തെ മികച്ച പ്രണയ ചിത്രങ്ങളില്‍ ഇടം ലഭിച്ച ടൈറ്റാനിക്കില്‍ ജാക്ക് ആയി ലിയോനാര്‍ഡോ ഡികാപ്രിയോയും റോസ് ആയി കേറ്റ് വിന്‍സ്ലെറ്റുമാണ് തകര്‍ത്തഭിനയിച്ചത്. ഒരിക്കലും തകരില്ല എന്ന ഹുങ്കുമായി തുറമുഖം വിട്ട കപ്പല്‍ യാത്രാ മധ്യ മഞ്ഞുമലയില്‍ ഇടിച്ചു തകരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഈ യാത്രയ്ക്കിടയില്‍ ജാക്ക് ഡേവിസണ്‍, റോസ് ഡ്വിറ്റ് ബുക്കറ്റെറിന്റെയും പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥ സംവിധായകന്‍ ജയിംസ് കാമറൂണ്‍ ഒരുക്കിയത്. കപ്പല്‍ തകര്‍ന്നെങ്കിലും ജാക്കിന്റെയും റോസിന്റെയും പ്രണയം ആളുകള്‍ ഇന്നും മറന്നിട്ടില്ല. ജാക്ക് മരിക്കുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്. ഈ രംഗം ആരാധകരെ വലിയ തോതില്‍ നിരാശരാക്കിയരുന്നു. ജാക്ക് മരിക്കാതിരുന്നെങ്കില്‍ എന്ന് സിനിമ കണ്ട ആരാധകര്‍ കണ്ണു കലക്കി പറഞ്ഞു.

Read more

ജാക്ക് മരിച്ചില്ലെങ്കിലും സിനിമയ്ക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. എന്നാല്‍ ജാക്കിനെ മരണത്തിലേക്ക് “തള്ളിവിടാന്‍” ഉള്ള കാരണം ചിത്രത്തിന്റെ സംവിധായകന്‍ ജയിംസ് കാമറൂണ്‍ തന്നെ വ്യക്തമാക്കുകയാണ്. എന്ത് കൊണ്ട് ജാക്ക് മരിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. തിരക്കഥയുടെ 147ാം പേജില്‍ ജാക്ക് മരിക്കുന്നു. മാത്രമല്ല, തങ്ങളുടെ സൃഷ്ടിയില്‍ എന്തുവേണമെന്ന് കലാകാരാനാണ് തീരുമാനിക്കുന്നത്. 20 വര്‍ഷത്തിനു ശേഷവും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത് മണ്ടത്തരമാണ്. അതേസമയം, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് ജാക്കിനോട് എന്തെങ്കിലും തോന്നണമെങ്കില്‍ അത് ആ ക്ലൈമാക്‌സുകൊണ്ടാണ്. ജാക്ക് മരിക്കാതിരുന്നാല്‍ ചിത്രത്തിന്റെ അവസാനം അര്‍ത്ഥമില്ലാതാകുമായിരുന്നെന്നും കാമറൂണ്‍ വ്യക്തമാക്കി.