ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി

നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും നടിയും അവതാരകയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍. ലുലു ബോല്‍ഗാട്ടി സെന്ററില്‍വെച്ചായിരുന്നുവിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

അഞ്ച് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ബോളിവുഡ് സുന്ദരികളെപ്പോലെ ഉത്തരേന്ത്യന്‍ രീതിയിലുള്ള വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്. വരന്‍ ജഹാംഗീറാകട്ടെ മെറൂണ്‍ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വേഷം.

Image may contain: 3 people, people smiling, people standing

Image may contain: 1 person, smiling, indoorImage may contain: 1 person
അടുത്തിടെ വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ശ്രീലക്ഷ്മി വെളിപ്പെടുത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഒരു അംഗമായിരുന്നു ശ്രീലക്ഷ്മി. കൂടാതെ അവതാരകയെന്ന നിലയിലും ശ്രീലക്ഷ്മി ശ്രദ്ധേയയാണ്.