2.0 പോലുള്ള മികച്ച സിനിമകളുള്ളപ്പോള്‍ ഈ വൃത്തികെട്ട ചിത്രം എന്തിന്, ഇവര്‍ ലൈംഗികതയെ വികലമാക്കുന്നു; ‘ഇവനുക്കു എങ്കെയോ മച്ചം ഇറുക്കു’ട്രെയിലറിനെതിരെ രൂക്ഷവിമര്‍ശനം

Gambinos Ad
ript>

Gambinos Ad

ഇരുട്ടു അറയില്‍ മുരുട്ടുകുത്ത്, ഹര ഹര മഹാദേവകി പോലുള്ള അഡല്‍റ്റ് കോമഡി ചിത്രങ്ങള്‍ക്ക് വലിയ വിമര്‍ശനങ്ങളാണ് തമിവ് സിനിമാ പ്രേക്ഷകരില്‍ നിന്ന് നേരിടേണ്ടി വന്നത്. എന്നാല്‍ ആ സിനിമകള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ തമിഴില്‍ നിന്നും മറ്റൊരു അഡല്‍റ്റ് കോമഡി ചിത്രം കൂടി റിലീസിനൊരുങ്ങുന്നു. വിമല്‍ നായകനാകുന്ന ചിത്രത്തിന്റെ പേര് ഇവനുക്കു എങ്കെയോ മച്ചം ഇറുക്കു. ചിത്രം ഡിസംബര്‍ ഏഴിനു റിലീസ് ചെയ്യും. ആശ്‌ന സവേരിയാണ് നായിക. എ സര്‍ട്ടിഫിക്കറ്റുള്ള സിനിമയുടെ പ്രമൊ ട്രെയിലറിലും ദ്വയാര്‍ഥ പ്രയോഗങ്ങളും രംഗങ്ങളുമുണ്ട്.

എന്നാല്‍ ട്രെയിലര്‍ വലിയ വിമര്‍ശനമാണ് നേരിടുന്നത്. തമിഴ് സിനിമ ഇപ്പോള്‍ മികച്ച സിനിമകളുമായി മുന്നേറുമ്പോള്‍ ഇതുപോലുള്ള വൃത്തികെട്ട സിനിമകളെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രേക്ഷകര്‍ പറയുന്നു. ചിത്രം ലൈംഗികതയെ വികലമായി അവതരിപ്പിക്കുകയാണ്. ഇത്തരമൊരു ചിത്രം പുതു തലമുറയ്ക്ക് എന്താണ് നല്‍കുന്നതെന്നും വിമര്‍ശകര്‍ ചോദിക്കുന്നുണ്ട്. ഈ ചിത്രത്തോടെ വിമല്‍ തന്റെ പേര് കളയുമെന്ന് മറ്റുചിലരും അഭിപ്രായപ്പെടുന്നു.

നടി ഷംന കാസിമും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ആനന്ദ് രാജ്, മന്‍സൂര്‍ അലിഖാന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. എ. ആര്‍. മുകേഷ് സംവിധാനം.