അവകാശമോ, അധികാരമോ, അതോ ഗുണ്ടായിസമോ? തെറി വിളിച്ച മാന്യദേഹത്തിന്റെ പടം ഞാന്‍ എടുത്തിട്ടുണ്ട്; ദുരനുഭവം പങ്കുവെച്ച് സംഗീത സംവിധായകന്‍ ഇഷാന്‍ ദേവ്

തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഇഷാന്‍ ദേവ്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നുണ്ടായ അനുഭവമാണ് ഇഷാന്‍ ദേവ് ഫെയ്സ്ബുക് പോസ്റ്റിലൂടെ പങ്കു വെയ്ക്കുന്നത് .

ഫെയ്‌സ്ബുക്ക് കുറിപ്പ്

അവകാശമോ?അധികാരമോ ? അതോ ഗുണ്ടായിസമോ ? അതും എന്റെ മണ്ണില്‍ അമ്മേ ?

ഒരു കലാകാരനായി ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ സഞ്ചരിക്കുന്ന ഒരു ആളാണ് ഞാന്‍ .ഒരിടത്തും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല അതും എന്റെ തിരുവനന്തപുരത്തു. സമാനമായ സംഭവം ചെന്നൈയില്‍ സംഭവിച്ചിട്ടുള്ളപ്പോള്‍ പ്രതികരിക്കാന്‍ പറ്റാതെ പോയതോര്‍ത്ത് ദുഖിക്കുന്നു .

4:15 am ലാന്‍ഡ് ചെയ്ത IX 605 Air India Express യില്‍ വന്ന എനിക്ക് ധൃതിയില്‍ പുറത്തിറങ്ങേണ്ടി വരുന്ന സാഹചര്യത്തില്‍ #ola #uber കിട്ടാതെ (എന്ത് കൊണ്ട് എന്നറിയില്ല ഓണ്‍ലൈന്‍ കിട്ടാത്തതും ) അവിടെ വന്ന ഒരു ഓട്ടോയില്‍ കേറിയ എന്നെ നിര്‍ബന്ധിച്ചു ഒരു സംഘം പ്രീപെയ്ഡ് ടാക്‌സി ഡ്രൈവേഴ്‌സ് ഓട്ടോയില്‍ നിന്നും ഇറക്കുകയും തെറി വിളിച്ചു ഗുണ്ടായിസം കാണിക്കുകയും ,അതില്‍ പേടിച്ച ഓട്ടോക്കാരന്‍ എന്നോട് പ്‌ളീസ് ഒന്ന് ഇറങ്ങൂ എന്ന് അപേക്ഷിച്ചു ഞാന്‍ ഇറങ്ങി വീണ്ടും 30 മിനിറ്റ് വെയിറ്റ് ചെയ്തു പുറത്തിറങ്ങി വണ്ടി പിടിക്കേണ്ട അവസ്ഥ വന്നു.ഇവിടെ ഇങ്ങനേ നടക്കു എന്ന് ആക്രോശിച്ച ,തെറി വിളിച്ച ഒരു മാന്യദേഹത്തിന്റെ പടം ഞാന്‍ എടുത്തിട്ടുണ്ട്  ഇതില്‍ യാത്രക്കാരുടെ അതും പാതിരാക്ക് എത്തുന്നവര്‍ക്ക് പ്രീപെയ്ഡ് മാത്രം, ഞാന്‍ പറയും പോലെ നീ യാത്ര ചെയ്താല്‍ മതി എന്ന അവസ്ഥ ശരിയാണോ ?

ഇതനുഭവിക്കുന്ന യാത്രക്കാരുടെ ഇടയിലെ ഒരാള്‍ എന്ന നിലയില്‍ ഞാന്‍ പ്രതികരിക്കാന്‍ ബാധ്യസ്ഥനാണ് .ഇത് എത്തേണ്ട സ്ഥലത്തു എത്തിക്കുക. യാത്രക്കാര്‍ക്കു അവരവരുടെ സഞ്ചാര സ്വാതന്ത്ര്യം പരിപൂര്‍ണ്ണമായി ഈ രാജ്യത്തുള്ള പ്പോള്‍, ഈ ഗുണ്ടായിസം അനുഭവിച്ച ഒരു പൗരന്‍ എന്ന നിലയില്‍ ഇതിനെതിരെ പൂര്‍ണമായും പ്രതിഷേധിക്കുന്നു.