സംഘമിത്ര ഉപേക്ഷിച്ചോ? പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍

സുന്ദര്‍ സിയുടെ ബിഗ്ബജറ്റ് ചിത്രം സംഘമിത്ര ഉപേക്ഷിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. കുറച്ചു കാലങ്ങളായി സംഘമിത്രയെപ്പറ്റി പുതിയ വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. എന്നാല്‍ എന്താണ് സംഘമിത്രയ്ക്കു സംഭവിച്ചതെന്ന് സംവിധായകന്‍ സുന്ദര്‍ സി തന്റെ പുതിയ ചിത്രം കലകലപ്പ് 2വിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വെളിപ്പെടുത്തിയിരിക്കുന്നു.

“സംഘമിത്ര പോലെ ഒരു വലിയ ചിത്രമെടുക്കണമെങ്കില്‍ നന്നായി ഗവേഷണം നടത്തേണ്ടതുണ്ട്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ കഴിഞ്ഞ വര്‍ഷം തന്നെ തുടങ്ങിയിരുന്നെങ്കിലും സ്‌ക്രിപ്റ്റ് പൂര്‍ത്തീകരിച്ചു എന്നു കരുതി എല്ലാമായില്ല. കൃത്യമായ സ്റ്റോറി ബോര്‍ഡ് അനിവാര്യമാണ്. സംഘമിത്ര ഉപേക്ഷിച്ചു എന്ന് ഇതിന് അര്‍ത്ഥമില്ല. ഈ മെയ്മാസം തന്നെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം”. സുന്ദര്‍ സി വ്യക്തമാക്കി.

400 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ജയം രവി, ആര്യ എന്നിവര്‍ നായകവേഷത്തിലെത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യയിലെ പ്രശ്‌സത താരങ്ങളെ ഉള്‍പ്പെടുത്താനാണ് തീരുമാനം. എഡി 8ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സംഘമിത്ര എന്ന രാജകുമാരിയുടെ കഥയാണ് തമിഴ്, ഹിന്ദി,തെലുങ്ക് ഭാഷകളിലിറക്കുന്ന ചിത്രത്തിനാധാരം.