ഇരുമ്പുതുരൈ കേരളാ റൈറ്റ്‌സ് വിറ്റുപോയത് വന്‍ തുകയ്ക്ക്

വിശാല്‍ നായകനായി എത്തുന്ന പി.എസ്. മിത്രന്‍ ചിത്രം ഇരുമ്പുതുരൈയുടെ കേരളാ ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്‌സ് ഷിബു തമ്മീന്‍സിന്. വിശാല്‍, അര്‍ജ്ജുന്‍, സാമന്ത തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിശാലിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ വിശാല്‍ ഫിലിം ഫാക്ടറിയാണ്.

വിശാല്‍ ചിത്രങ്ങളായ തുപ്പരിവാലന്‍, വില്ലന്‍ എന്നീ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ വലിയ വിജയം നേടാന്‍ സാധിച്ചുവെന്നും ഇരുമ്പുതുരൈയിലൂടെ ഈ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നുമാണ് ഷിബു തമ്മീന്‍സ് കരുതുന്നത്. പൊങ്കല്‍ റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

https://www.facebook.com/shibu.thameens/posts/10214859471144747?pnref=story.unseen-section

Read more

വന്‍തുകയ്ക്കാണ് കേരളാ ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്‌സ് വിറ്റത് എന്നല്ലാതെ തുക എത്രയാണെന്ന് വിശാലോ ഷിബു തമ്മീന്‍സോ വെളിപ്പെടുത്തിയിട്ടില്ല. മലയാളത്തില്‍ റോസാപ്പൂ, തമിഴില്‍ സാമി 2 എന്നീ ചിത്രങ്ങളാണ് ഷിബു തമ്മീന്‍സ് ഇപ്പോള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. ഇരുമുഖന്‍, പുലി, എബിസിഡി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ഷിബു തമ്മീന്‍സ്.