ഇരയുടെ കഥയുമായി ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ ട്രെയിലര്‍

ഇരയുടെ കഥ പറയുന്ന ചിത്രം ഇരയുടെ ട്രെയിലര്‍ പുറത്ത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മിയ, നിരഞ്ജന, ഗായത്രി, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

സൈജു എസ്എസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്നാണ്. പുലിമുരുകന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്. നവീന്‍ ജോണ്‍ ആണ് തിരക്കഥ എഴുതുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഗോപി സുന്ദറാണ്.