'കൃഷ്ണനെ' കാണാനില്ല, തിരിഞ്ഞ് നടന്ന് സിജു വില്‍സന്‍; 'ഇന്നു മുതലി'ലെ ഗാനം പുറത്ത്

സിജു വില്‍സന്‍ നായകനാകുന്ന “ഇന്നു മുതല്‍” ചിത്രത്തിലെ “”മായക്കണ്ണന്‍”” എന്ന ഗാനം പുറത്ത്. ജോഫി തരകന്‍ എഴുതിയ വരികള്‍ക്ക് ഈണം നല്‍കി ഗാനം ആലപിച്ചിരിക്കുന്നത് മെജോ ജോസഫ് ആണ്. രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്നു മുതല്‍ വ്യത്യസ്തമായ ഒരു പ്രമേയവുമായാണ് എത്തുന്നത്.

മാര്‍ച്ച് 28ന് സീ -5, സീ-കേരളം എന്നീ ചാനലുകളിലൂടെ വേള്‍ഡ് പ്രീമിയറിനു ഒരുങ്ങുകയാണ്. സംഗീതത്തിനും ബന്ധങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയാണ് ചിത്രം പറയുക. “ഇന്‍സ്പെയര്‍ഡ് ബൈ ട്രൂ ലൈസ്” എന്ന ടാഗ് ലൈനോട് കൂടി വന്ന ചിത്രത്തിന്റെ ടീസര്‍ കൗതുകം നിറഞ്ഞതായിരുന്നു. ബോളിവുഡ് ഗായകന്‍ ജാവേദ് അലി പാടിയ “മോസം” എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഇന്ദ്രന്‍സ്, സൂരജ് പോപ്‌സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലന്‍, ദിലീപ് ലോഖറെ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സ്മൃതി സുഗതന്‍ ആണ് സിജു വില്‍സന്റെ നായികയായി എത്തുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസ് എന്ന ബാനറില്‍ രജീഷ് മിഥില, സംഗീത സംവിധായകന്‍ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വിമല്‍ കുമാര്‍ കോ-പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു. മെജോ ജോസഫ് സംഗീതവും, എല്‍ദോ ഐസക്ക് ഛായാഗ്രഹണവും, എഡിറ്റിംഗ് ജംസീല്‍ ഇബ്രാഹിമും നിര്‍വ്വഹിക്കുന്നു. ആന്‍ സരിക-വസ്ത്രാലങ്കാരം, മേക്കപ്പ്-സിനൂപ് രാജ്, സുനില്‍ ജോസ്-പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഷംജിത് രവി-പ്രൊഡക്ഷന്‍ ഡിസൈനര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫി-ശ്രീജിത്ത് ചെട്ടിപ്പടി.