ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് കാതോര്‍ത്ത് ഇന്ത്യന്‍ സിനിമ ലോകം ; ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ഡിസംബര്‍ ഒന്നിന് ഹൈദരാബാദില്‍

Gambinos Ad
ript>

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ നാലാം പതിപ്പിന് ഡിസംബര്‍ ഒന്നിന് ഹൈദരബാദില്‍ തുടക്കമാകും. ഹൈദരാബാദ് ഹൈടെക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ അടുത്തമാസം 5 വരെയാണ് കാര്‍ണിവല്‍. ഇന്ത്യന്‍ സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാനുള്ള നിരവധി സംരഭങ്ങള്‍ക്കും വേദിയാകും ഇക്കുറി ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍. ഹോളിവുഡ് മാതൃകയില്‍ വന്‍ ബഡ്ജറ്റില്‍ ഇന്ത്യന്‍ സിനിമകള്‍ ഒരുക്കുക, സംയുക്ത സംരംഭങ്ങളിലൂടെ ചലച്ചിത്ര നിര്‍മ്മാണം തുടങ്ങി ഇന്ത്യന്‍ സിനിമ വ്യവസായത്തെ കൈപിടിച്ചുയര്‍ത്താനുള്ള ഒരു കൂട്ടം നവസംരഭങ്ങള്‍ക്ക് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ നാന്ദി കുറിക്കും.

Gambinos Ad

100 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 5000 വ്യവസായപ്രതിനിധികളും, 500ലധികം നിക്ഷേപകരും, ഇത്തവണത്തെ കാര്‍ണിവലില്‍ സംബന്ധിക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റ് സിനിമകളുടെ പ്രഖ്യാപനവും ഇതുമായി ബന്ധപ്പെട്ട കരാറുകളും ഈ കാര്‍ണ്ണിവലില്‍ ഉണ്ടാകും. വിവിധ കമ്പനികളുടെയും, വ്യക്തികളുടെയും സംയുക്ത സഹകരണത്തോടെ നിര്‍മ്മിക്കുന്ന ചിത്രങ്ങളുമടക്കം, ഏകദേശം 500 കോടി രൂപയുടെ നിക്ഷേപം ഇന്‍ഡിവുഡ് ഫിലിം കാര്‍ണ്ണിവലിലൂടെ ഇന്ത്യന്‍ സിനിമ രംഗത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ നിര്‍മ്മാണ കമ്പനിയായ അര്‍ക്ക മീഡിയ വര്‍ക്സ്, ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ, എ.വി.ഐ ഫിലിം പ്രൊഡക്ഷന്‍സ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായുള്ള മുന്‍നിര നിര്‍മ്മാണ കമ്പനികളെല്ലാം കാര്‍ണ്ണിവലിന്റെ ഭാഗമാകുന്നുണ്ട്.

കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണമായ ഓള്‍ ലൈറ്റ്‌സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള(അലിഫ്)യില്‍ 50 രാഷ്ട്രങ്ങളില്‍ നിന്നുള്ള 100ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ദിവസേന 16ഓളം ചിത്രങ്ങള്‍ പി.വി.ആര്‍ ഇന്റോബിറ്റ് മാളിലെ വിവിധ സ്‌ക്രീനുകളിലൂടെ ദൃശ്യ -ശ്രാവ്യ മികവില്‍ പ്രതിനിധികള്‍ക്ക് ആസ്വദിക്കാനാകും. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഫീച്ചര്‍ ഫിലിമുകള്‍ക്കു പുറമേ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു കൂട്ടം ഷോര്‍ട്ട് ഫിലിമുകളും, ഡോക്യുമെന്ററികളും, ഓസ്‌കാര്‍ നാമനിര്‍ദ്ദേശ പട്ടികയിലുള്‍പ്പെട്ട ചിത്രങ്ങളുമുള്‍പ്പടെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഇതിനു പുറമേ, വ്യവസായ പ്രതിനിധികള്‍ ഒന്നിക്കുന്ന ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റ്, യുവ കലാപ്രതിഭകളെ കണ്ടെത്താനുള്ള ടാലന്റ് ഹണ്ട്, ഫാഷന്‍ രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗ്, ശതകോടീശ്വരന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഇന്‍ഡിവുഡ് ശതകോടീശ്വര ക്ലബ്. സെലിബ്രിറ്റി റെഡ്് കാര്‍പെറ്റ് വോക്ക്സ് തുടങ്ങിയവയെല്ലാം കാര്‍ണ്ണിവലിന്റെ മുഖ്യ ആകര്‍ഷണങ്ങളാകും.