ഇന്ദ്രന്‍സിന് അവാര്‍ഡ് നേടിക്കൊടുത്ത ‘ആളൊരുക്കം’

Gambinos Ad
ript>

നടന്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ആളൊരുക്കത്തിലെ വ്യത്യസ്തമായ അഭിനയപ്രകടനത്തിലൂടെയാണ്. ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പുപിഷാരടിയുടെ ഓര്‍മയില്‍ നിന്നുള്ള പ്രണയനുഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാലം കടന്നു പോകുന്തോരും മധുരിക്കുന്ന പ്രണയമാണ് സിനിമ പറയുന്നത്.

Gambinos Ad

Image result for aalorukkam

മാധ്യമ പ്രവര്‍ത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് നിര്‍മ്മിച്ചിരിക്കുന്നത്്. സമകാലിക പ്രസക്തമായ ഗൗരവമുള്ള ഒരു വിഷയമാണ് ആളൊരുക്കം പറയുന്നത്. കലാമണ്ഡലത്തില്‍ നിന്നുള്ള വിദ്ഗദരായ കലാകാരന്മാര്‍ ചിത്രത്തിന് വേണ്ടി ഇന്ദ്രന്‍സിനെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിച്ചത്.

Image result for aalorukkam

മറ്റു അഭിനേതാക്കള്‍ : ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോണ്‍, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍, സജിത സന്ദീപ്.സാംലാല്‍ പി തോമസാണ് ക്യാമറ.