പാത്തുവിന് പിറന്നാള്‍; ആശംസയുമായി അച്ഛനും അമ്മയും ചെറിയച്ഛനും

ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പാത്തു എന്നു വിളിയ്ക്കുന്ന പ്രാര്‍ത്ഥനയ്ക്ക് ഇന്ന് പിറന്നാള്‍. പാത്തുവിന് പിറന്നാള്‍ ആശംസ നേര്‍ന്ന് അച്ഛനും അമ്മയും ചെറിയച്ഛന്‍ പൃഥ്വിരാജും പോസ്റ്റുമായെത്തി.

“എന്റെ പ്രിയപ്പെട്ട പാത്തുവിന് പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നെ ഒരുപാട് ഒരുപാട് സ്‌നേഹിക്കുന്നു” എന്ന് മകളെ ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള ചിത്രം പങ്കുവെച്ച് ഇന്ദ്രജിത് കുറിച്ചു. “നീയെന്നെ സുന്ദരിയാക്കി. ആദ്യത്തെ കണ്‍മണിക്ക് പിറന്നാള്‍ ആശംസകള്‍” എന്നാണ് പൂര്‍ണിമ കുറിച്ചത്. പ്രാര്‍ത്ഥനയെ ഗര്‍ഭിണിയായിരിക്കുന്ന സമയെത്ത ചിത്രമാണ് പൂര്‍ണിമ ആശംസയ്‌ക്കൊപ്പം പങ്കുവെച്ചത്.

https://www.instagram.com/p/B4LIjUBgN49/?utm_source=ig_web_copy_link

https://www.instagram.com/p/B4LA4w5ltqo/?utm_source=ig_web_copy_link

“പിറന്നാള്‍ ആശംസകള്‍ പാത്തു. ലേബര്‍ റൂമില്‍ നിന്നും നിന്നെ പുറത്തു കൊണ്ടുവന്നതും കണ്ടതുമെല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു.” എന്നാണ് പൃഥ്വിരാജ് കുറിച്ചത്. പ്രാര്‍ത്ഥന ചെറിയകുട്ടിയായിരിന്നപ്പോള്‍ എടുത്ത ചിത്രമാണ് പൃഥ്വി പങ്കുവെച്ചത്.

Read more

https://www.instagram.com/p/B4L7nObgCH0/?utm_source=ig_web_copy_link