തേരി ആഖോം കെ.. പൂര്‍ണിമക്കായി ഇന്ദ്രജിത്തിന്റെ പാട്ട്

Advertisement

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയ താര ജോഡികളായ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും വിവാഹ വാര്‍ഷികം. ഇന്ദ്രജിത് പൂര്‍ണിമയ്ക്ക് വേണ്ടി . ‘തേരി ആഖോം കെ’ എന്ന് തുടങ്ങുന്ന പാട്ട് പാടിയിരുന്നു. ഇന്ദ്രജിത്തിന്റെ തോളില്‍ ചാരിക്കിടന്ന് ആ ഗാനം കേള്‍ക്കുന്ന പൂര്‍ണിമയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

നടി നിമിഷ സജയനാണ് ഗാനം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. എന്നെന്നും സന്തോഷത്തോടെ ഇതുപോലെ കഴിയാന്‍ ഇരുവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് നിമിഷ ഇന്‍സ്റ്റയില്‍ വീഡിയോ പങ്കുവെച്ചത്.

നേരത്തെ പൂര്‍ണിമ ആദ്യമായി ഇന്ദ്രജിത്തും ചേര്‍ന്നെടുത്ത ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അന്ന് പൂര്‍ണിമയ്ക്ക് 21 വയസും ഇന്ദ്രജിത്തിന് 20 വയസുമായിരുന്നു. പൂര്‍ണിമ ആങ്കറും ഇന്ദ്രജിത്ത് വിദ്യാര്‍ത്ഥിയും. അതെല്ലാം ഇന്നലെ കഴിഞ്ഞ സംഭവം പോലെ ഓര്‍ക്കുകയാണെന്നനും പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞിരുന്നു.