അതാണ് അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം: ഇന്ദ്രജ

Advertisement

ഒരുകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി എന്നിവരുടെ നായികായി തിളങ്ങിയ ഇന്ദ്രജ മലയാള സിനിമയില്‍ തനിക്ക് നടക്കാതെ പോയ ഒരു മോഹത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

മലയാളത്തിന്റെ മഹാനടനായ തിലകനൊപ്പം ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാന്‍ കഴിയാതെ പോയതാണ് തന്റെ ഏറ്റവും വലിയ നഷ്ടമെന്നും അദ്ദേഹത്തിനൊപ്പം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും ഇന്ദ്രജ പറയുന്നു. അതേസമയം  ഒരിക്കലും ഇനി നടക്കാത്ത ആഗ്രഹത്തിനൊപ്പം സംഭവിക്കാൻ സാദ്ധ്യതയുള്ള ഒരു സ്വപ്നവും നടി പങ്കുവെച്ചു.

ഉര്‍വശി എന്ന നടിക്കൊപ്പം അഭിനയിക്കണമെന്നതാണ് എനിക്ക് പ്രതീക്ഷയ്ക്ക് വക  നല്‍കുന്ന മറ്റൊരു സ്വപ്നം. അങ്ങനെയൊരു അഭിനയ പ്രതിഭ ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമാണ് . എന്നാൽ തന്റെ  ആഗ്രഹം ഉര്‍വശിയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും  ചെന്നൈയില്‍ സ്ഥിര താമസമാക്കിയിട്ടും ഒന്നിച്ചു കാണാനുള്ള അവസരം ഉണ്ടായിട്ടില്ലെന്നും ഇന്ദ്രജ വ്യക്തമാക്കുന്നു.