ഇന്ത്യന്‍ 2 സെറ്റിലെ ക്രെയിന്‍ അപകടം; ശങ്കറിന് ഗുരുതര പരിക്കെന്ന് പ്രചാരണം

ഇന്ത്യന്‍-2 സിനിമയുടെ സെറ്റിലുണ്ടായ അപകടത്തില്‍ ശങ്കറിന് കാലിന് ഗുരുതര പരിക്കേറ്റു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ സംവിധായകന് അപകടത്തില്‍ പരിക്കേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. അതേ സമയം, സംഭവത്തില്‍ മൂന്നു പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ചെന്നൈക്കടുത്തുള്ള ഇവിപി ഫിലിം സിറ്റിയിലെ സെറ്റ് നിര്‍മ്മാണത്തിനിടെ രാത്രി 9.30നായിരുന്നു അപകടം. ഭക്ഷണച്ചുമതലയുള്ള മധു (29), ചന്ദ്രന്‍ (60) എന്നിവരും ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ (34) യുമാണ് മരിച്ചത് . കമല്‍ഹാസന്‍ സ്ഥലത്തുണ്ടായിരുന്നു. അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ അദ്ദേഹമാണ് മുന്‍കൈ എടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.