റാംജി റാവു സ്പീക്കിംഗിനും ഇന്‍ ഹരിഹര്‍ നഗറിനും ആദ്യം കണ്ടുവെച്ച പേര് മറ്റൊന്ന്; ഈ പേരുകള്‍ക്ക് പിന്നില്‍ മറ്റൊരു ഹിറ്റ് സംവിധായകന്‍

മലയാള സിനിമയിലെ എന്നത്തേയും സൂപ്പര്‍ ഹിറ്റുകളൊരുക്കിയവരാണ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട്. റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയായിരുന്നു ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല, മന്നാര്‍ മത്തായി സ്പീക്കിംഗ്, കിംഗ് ലയര്‍ എന്നിവയായിരുന്നു സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍. എന്നാല്‍ റാംജി റാവു സ്പീക്കിംഗിനും ഇന്‍ ഹരിഹര്‍ നഗറിനുമെല്ലാം സിദ്ദിഖും ലാലും കരുതിവെച്ചിരുന്ന പേര്‍ മറ്റൊന്നായിരുന്നു.

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ ആദ്യമായി പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിംഗിന് “നൊമ്പരങ്ങളെ സുല്ല് സുല്ല്” എന്നായിരുന്നു ഇവര്‍ ആദ്യം കണ്ടുവച്ച പേര്. എന്നാല്‍ ഇരുവരുടെയും ഗുരുവും സംവിധായകനുമായ ഫാസില്‍ ആണ് “റാംജി റാവു സ്പീക്കിംഗ്” എന്ന പേരാവും കുറച്ചുകൂടി നല്ലത് എന്ന് നിര്‍ദ്ദേശിച്ചത്. “ഇന്‍ ഹരിഹര്‍ നഗര്‍” എന്ന പേരിട്ടതിന് പിന്നിലും ഫാസിലാണ്. “മാരത്തോണ്‍” എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയിരുന്ന പേര്.

“കാബൂളിവാല” ഒിഴികെ സിദ്ദിഖ്-ലാല്‍മാരുടെ എല്ലാ ചിത്രങ്ങളുടെയും പേരുകള്‍ ഇംഗ്ലീഷില്‍ ആണെന്നുള്ളത് ശ്രദ്ധേയമാണ്. സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ട് പിരിഞ്ഞതിനു ശേഷം സിദ്ദിഖ് ഒരുക്കിയ ചിത്രങ്ങള്‍ക്കും ഈ പതിവ് തുടര്‍ന്നുപോന്നത് ശ്രദ്ധേയമാണ്. ക്രോണിക് ബാച്ചലര്‍, ഹിറ്റ്ലര്‍, ഫ്രണ്ട്‌സ്, ബോഡി ഗാര്‍ഡ്, ലേഡീസ് ആന്റ് ജെന്റില്‍മാന്‍, ഭാസ്‌ക്കര്‍ ദ റാസ്‌കര്‍ എന്നിങ്ങനെ.