'നേര്‍ക്കൊണ്ട പാര്‍വ്വൈ' അത്ഭുതപ്പെടുത്തി; അജിത്തിന് പൂച്ചെണ്ട് സമ്മാനിച്ച് സൂര്യയും ജ്യോതികയും

അജിത്ത് നായകനായെത്തിയ നേര്‍ക്കൊണ്ട പാര്‍വ്വൈക്ക് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. പിങ്കിന്റെ റീമേക്കായ നേര്‍ക്കൊണ്ട പാര്‍വ്വൈ ആ ചിത്രത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിട്ടുണ്ടെന്നും സിനിമാലോകം അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇപ്പോഴിതാ ചിത്രത്തിലെ അജിത്തിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ട് അദ്ദേഹത്തിനും സംവിധായകന്‍ എച്ച് വിനോദിനും് അഭിനന്ദനക്കുറിപ്പോടെ പൂച്ചെണ്ട് സമ്മാനിച്ചിരിക്കുകയാണ് നടിപ്പിന്‍ നായകന്‍ സൂര്യയും നടി ജ്യോതികയും.

ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറില്‍ ബോളിവുഡ് നിര്‍മ്മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. “പിങ്ക്” തമിഴിലേക്ക് റിമേക്ക് ചെയ്യാനുള്ള താല്‍പര്യം പ്രകടിപ്പിച്ചത് അജിത്തായിരുന്നെന്ന് ബോണി കപൂര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.