നിരവധി തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു; തുറന്നുപറഞ്ഞ് ഇല്യാന

ജീവിതത്തില്‍ തനിക്ക് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഇല്യാന ഡിക്രൂസ്. ജീവിതത്തിന്റ ആരംഭഘട്ടത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നതായി ഇല്യാന പറയുന്നു. നിരവധി തവണ ആത്മഹത്യയ്ക്ക് തയാറായിട്ടുണ്ടെന്നും വിഷാദ രോഗത്തിന് അടിമപ്പെട്ടുവെന്നും ആത്മഹത്യയെ കുറിച്ച് നിരന്തരം ചിന്തിച്ചിരുന്നതായും ഇല്യാന പറയുന്നു. ജീവിതം വിരസമായി തോന്നി. മരുന്നിലൂടേയും സൈക്കോതെറാപ്പിയിലൂടേയുമാണ് കരകയറിയതെന്നും അവര്‍ വ്യക്തമാക്കുന്നു.

2006 ല്‍, ദേവദാസ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്. ആദ്യ ചിത്രത്തിന്റെ വന്‍ വിജയം ഇല്യാനയെ തിരക്കുള്ള നടിയാക്കി.

താരത്തിന്റെ 34-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. താരത്തിന് പിറന്നാള്‍ ആശസ നേര്‍ന്ന് സഹപ്രവര്‍ത്തകരും ആരാധകരുമടക്കം രംഗത്തെത്തി. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.