വേറിട്ട ലുക്കില്‍ ഗിന്നസ് പക്രു; മനസ്സുനിറച്ച് ഇളയരാജയിലെ പുതിയ ഗാനം 'എന്നാലും ജീവിതമാകെ'

മാധവ് രാമദാസന്‍ സംവിധാനം ചെയ്ത ഇളയ രാജ മാര്‍ച്ച് 22 നു ആണ് തീയേറ്ററുകലിലെത്തുകയാണ്. ചിത്രത്തിന്റെ ട്രൈലര്‍, ഗാനങ്ങള്‍ അതുപോലെ ഇളയ രാജ സ്‌പെഷ്യല്‍ ഡ്രസ്സ് എന്നിവയൊക്കെ തരംഗമായി കഴിഞ്ഞു. ജയസൂര്യ പാടിയ ഇതിലെ കപ്പലണ്ടി സോങ്ങും മറ്റു ഗാനങ്ങളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഒരു പാട്ടിന്റെ വീഡിയോ റിലീസ് ചെയ്തു കഴിഞ്ഞു. പി ജയചന്ദ്രന്‍ ആലപിച്ച എന്നാലും ജീവിതമാകെ എന്ന ഗാനത്തിന്റെ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്.

രതീഷ് വേഗ ഈണം പകര്‍ന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ആണ്. മനസ്സ് നിറക്കുന്ന ദൃശ്യങ്ങള്‍ ആണ് ഈ ഗാനത്തിന്റെ പ്രത്യേകത. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുദീപ് ടി ജോര്‍ജ് ആണ്.

പ്രശസ്ത നിര്‍മ്മാണ വിതരണ കമ്പനിയായ ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് കേരളത്തില്‍ വിതരണം ചെയ്യാന്‍ പോകുന്ന ഈ ചിത്രത്തില്‍ ഗിന്നസ് പക്രുവിന് ഒപ്പം ഇന്ദ്രന്‍സ്, ഗോകുല്‍ സുരേഷ്, ദീപക്, ഹരിശ്രീ അശോകന്‍ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. മേല്‍വിലാസം , അപ്പോത്തിക്കിരി എന്നീ നിരൂപ പ്രശംസ നേടിയ ചിത്രങ്ങള്‍ ഒരുക്കിയ മാധവ് രാമദാസന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് ഇളയ രാജ.