നോമ്പു മുടക്കാതെ ഏ. ആര്‍ റഹ്മാന്‍; ഇഫ്താര്‍ വിരുന്നൊരുക്കി കാന്‍ ഫെസ്റ്റിവല്‍ അധികൃതര്‍

ഓസ്‌കാര്‍ ജേതാവ് എ.ആര്‍ റഹ്മാന് ഇഫ്താര്‍ വിരുന്നൊരുക്കി കാന്‍ ഫെസ്റ്റിവല്‍ അധികൃതര്‍. കാനില്‍ ചടങ്ങിനെത്തിയപ്പോഴും റഹ്മാന്‍ നോെമ്പടുത്തിരുന്നു. നോമ്പ് അവസാനിപ്പിച്ച ശേഷം ഒമ്പതു മണിയോടെ ഭക്ഷണം കഴിക്കുന്ന ചിത്രം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

8.51 ന് കാന്‍സില്‍ നിന്നുള്ള ഇഫ്താര്‍ എന്ന അടികുറിപ്പോടെ റഹ്മാന്‍ പങ്കുവെച്ച ചിത്രം വൈറലാവുകയാണ്. റഹ്മാന്‍ സംവിധാനം ചെയ്ത ഇന്ത്യയുടെ ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ചിത്രമായ ‘ലേ മസ്‌കി’ന്റെ പ്രചാരണാര്‍ഥമാണ് അദ്ദേഹം കാനിലെത്തിയത്.

View this post on Instagram

851 pm iftaar 🌹🇮🇳

A post shared by @ arrahman on