'കഥാപാത്രമായി മാറാന്‍ അത് എന്നെ സഹായിക്കുന്നു'; ടൊവീനോയുടെ രീതി ആന്‍ഡ്രിയയുടേതും

യുവനടന്‍ ടൊവീനോ തോമസിന്റെ പെര്‍ഫ്യൂം പ്രേമം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തയായിരുന്നു. സിനിമകളില്‍ ഓരോ കഥാപാത്രമായി അഭിനയിക്കുമ്പോഴും ഓരോ സുഗന്ധലേപനങ്ങള്‍ ടൊവീനോ പുരട്ടാറുണ്ട്. അത് ആ കഥാപാത്രത്തിന്റെ അന്തരീക്ഷത്തിലേക്ക് എളുപ്പത്തില്‍ എന്നെ എത്തിക്കാറുണ്ടെന്നാണ് ടൊവീനോ പറയുന്നത്. ടൊവീനോയുടെ ഈ ശൈലി മറ്റൊരു നടിയ്ക്കുമുണ്ട്. നടി ആന്‍ഡ്രിയ ജെര്‍മിയയും ഓരോ കഥാപാത്രത്തിനും വേണ്ടി വ്യത്യസ്തമായ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കാറുണ്ട്.

“ഓരോ കഥാപാത്രത്തിനും വേണ്ടി താന്‍ വ്യത്യസ്തമായ പെര്‍ഫ്യൂമുകളാണ് ഉപയോഗിക്കുന്നത്. അത് കഥാപാത്രമായി മാറാന്‍ തന്നെ സഹായിക്കാറുണ്ട്. അന്നയും റസൂലും എന്ന ചിത്രം മുതലാണ് ഞാന്‍ ഇങ്ങനെ ചെയ്യാന്‍ പറ്റിയത്. ഒരു പരിധിവരെ എനിക്ക് അത് ഗുണം ചെയ്തിരുന്നു.”

Image result for ANDRIYA

“വടചെന്നൈ”യിലെ ചന്ദ്രയായി മാറുമ്പോള്‍ ആ കഥാപാത്രത്തിന് ഇണങ്ങിയ ഒരു പെര്‍ഫ്യൂം കണ്ടെത്താന്‍ ആദ്യമൊന്നു ബുദ്ധിമുട്ടി. പിന്നെ ഇണങ്ങിയത് ഒന്നു കണ്ടെത്തി. ഈ ശൈലി പെര്‍ഫ്യൂമുകളുടെ മനോഹരമായ ഒരു ശേഖരം തന്നെ സമ്മാനിക്കും.” ഹിന്ദുവുമായുള്ള അഭിമുഖത്തില്‍ ആന്‍ഡ്രിയ പറഞ്ഞു.