എനിക്ക് ഉറങ്ങാന്‍ പോലും പറ്റുന്നില്ല, സിനിമ കാണേണ്ടെന്ന തീരുമാനം ആരെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു: ആമിര്‍ ഖാന്‍

‘ലാല്‍ സിംഗ് ഛദ്ദ’ റിലീസിന് തയ്യാറെടുക്കുമ്പോള്‍ താന്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ആമിര്‍ ഖാന്‍. തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും കഴിഞ്ഞ 48 മണിക്കൂറുകളായി താന്‍ ഉറങ്ങിയിട്ടില്ലെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ആഗസ്റ്റ് 11ന് ശേഷം മാത്രമാണ് എനിക്ക് ഉറങ്ങാന്‍ കഴിയുള്ളൂവെന്നും നടന്‍ വ്യക്തമാക്കി. സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബോയ്കോട്ട് ക്യാംപെയന്‍ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായിരിക്കെയാണ് ആമിറിന്റെ പ്രതികരണം.

‘വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. കഴിഞ്ഞ 48 മണിക്കൂറുകളായി ഞാന്‍ ഉറങ്ങിയിട്ടില്ല. തമാശ പറഞ്ഞതല്ല. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. പല ചിന്തകളാണ് മനസിലൂടെ കടന്നുപോകുന്നത്. അതിനാല്‍ ഞാന്‍ പുസ്തകം വായിക്കുകയോ ഓണ്‍ലൈനില്‍ ചെസ്സ് കളിക്കുകയോ ആണ് ചെയ്യുന്നത്.

ആഗസ്റ്റ് 11ന് ശേഷം മാത്രമാണ് എനിക്ക് ഉറങ്ങാന്‍ കഴിയുക’. ആമിര്‍ വ്യക്തമാക്കി.ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ സങ്കടമുണ്ടെന്നും ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചുരുന്നില്ലെന്നും ആമിര്‍ പറഞ്ഞു. ‘പ്രേക്ഷകരില്‍ എനിക്ക് വിശ്വാസമുണ്ട്.

സിനിമ കാണേണ്ടെന്ന തീരുമാനം ആരെങ്കലും എടുത്തിട്ടുണ്ടെങ്കില്‍ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ കൂടുതല്‍ ആളുകള്‍ സിനിമ കാണണമെന്നാണ് എന്റെ ആഗ്രഹം. നൂറുകണക്കിന് ആളുകളുടെ പരിശ്രമമാണിത്.’ ആമിര്‍ കൂട്ടിച്ചേര്‍ത്തു.