കങ്കണയെ ഞാന്‍ പിന്തുണയ്ക്കുന്നു, ഈ നരകത്തിലെ ജീവിതം മടുത്തുവെന്ന് സുനൈന; ഇതോടെ വീട്ടില്‍ നിന്ന് സഹോദരിയെ ഇറക്കി വിട്ടത് ഹൃത്വിക്കെന്ന് ഉറപ്പായെന്ന് വിമര്‍ശനം

ഹോട്ടല്‍മുറിയിലാണ് അന്തിയുറങ്ങുന്നതെന്നും ജീവിതം നരകമായെന്നുമുള്ള ഹൃത്വികിന്റെ സഹോദരി സുനൈനയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴി തെളിച്ചത്.

ഇപ്പോള്‍ നടി കങ്കണയുടെ പേര് ഉള്‍പ്പെടുത്തി കൊണ്ട് ഹൃത്വിക്കിന്റെ സഹോദരി സുനൈന റോഷന്‍ പങ്കുവെയ്ക്കുന്ന ഒരു ട്വീറ്റാണ് ചര്‍ച്ചാവിഷയമാകുന്നത്. താന്‍ കങ്കണയെ പിന്തുണയ്ക്കുന്നുവെന്നാണ് സുനൈന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരിക്കുന്നത്. നരകത്തിനുള്ളിലെ ജീവിതം തുടരുന്നുവെന്നും ആകെ മടുത്തുവെന്നും തൊട്ടുമുമ്പത്തെ ദിവസം സുനൈന ട്വീറ്റ് ചെയ്തിരുന്നു. ഈ രണ്ടു ട്വീറ്റുകളും ഹൃത്വിക് തന്നെയാണ് സുനൈനയെ വീട്ടില്‍ നിന്നകറ്റിയതിന് പിന്നിലെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇവര്‍ ഗുരുതരാവസ്ഥയിലാണെന്നും ബൈപോളാര്‍ ഡിസോഡറിന് ചികിത്സയിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ആ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ സുനൈന കുടുംബത്തിനെതിരേയും രംഗത്ത് വന്നിരുന്നു. ഒരു വിനോദ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പൊട്ടിത്തെറിച്ചാണ് സുനൈന സംസാരിച്ചത്.

“ഞാന്‍ ആശുപത്രിയില്‍ ചികിത്സയിലല്ല. എനിക്ക് ബൈ പോളാര്‍ ഡിസോഡറുമില്ല. ഞാന്‍ മരുന്ന് കഴിക്കുന്നുണ്ട്. ഈ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചെമ്പൂരിലായിരുന്നു. അച്ഛന്റെ (രാകേഷ് റോഷന്‍) വീട്ടില്‍ എത്തിയപ്പോഴാണ് വിവരങ്ങള്‍ ഞാന്‍ അറിയുന്നത്.