ആക്ഷന്‍ ഹീറോ ടൈഗര്‍ ഷറോഫിന്റെ ഗുരു ഹൃത്വിക് റോഷന്‍

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ടൈഗര്‍ ഷറോഫ്. ആക്ഷന്‍ രംഗങ്ങളിലെ കിടിലന്‍ പ്രകടനമാണ് ടൈഗറിനെ ആരാധകരുടെ “പുലിക്കുട്ടി” ആക്കിയത്. ആക്ഷനോടൊപ്പം നൃത്തരംഗങ്ങളും അനായാസേന കൈകാര്യം ചെയ്യുന്ന ടൈഗറിന് ഗുരുവായി എത്തുകയാണ് ബോളിവുഡിലെ സൂപ്പര്‍ ഹീറോ ഹൃത്വിക് റോഷന്‍.

യശ് രാജ് ഫിലിംസ് ബാനറില്‍ ആദിത്യ ചോപ്ര നനിര്‍മിക്കുന്ന പുതിയ ചിത്രത്തിലാണ് ടൈഗര്‍ ഷറോഫിന്റെ ഗുരുവായി ഹൃത്വിക് എത്തുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇത്. വാണി കപൂറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദാണ് സിനിമയുടെ സംവിധായകന്‍.

ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റില്‍ ആരംഭിക്കും. അടുത്ത വര്‍ഷം ഒക്ടോബര്‍ 2നായിരിക്കും സിനിമ റിലീസ് ചെയ്യുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പുതിയ രീതിയിലുള്ള ആയോധന വിദ്യകളും അഭ്യാസമുറകളും ചി്ത്രത്തില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ആക്ഷനും നൃത്തവും ഏറ്റവും മനോഹരമായി ചെയ്യുന്ന ഇരുതാരങ്ങളും ഒന്നിക്കുമ്പോള്‍ പൊടിപറക്കുന്ന മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.