ഹണി ബിയുടെ ഡിലിറ്റഡ് സീൻസ് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

ഹണി ബീ ആസിഫ് അലിയുടെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളിൽ   ഒന്നായിരുന്നു ഹണീബി. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് ഡിലീറ്റ് ചെയ്ത സീനുകള്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ആസിഫ് അലി, ഭാവന, ബാലു, ശ്രീനാഥ് ഭാസി, അര്‍ച്ചന കവി, ലാല്‍, ബാബു രാജ്, വിജയ് ബാബു, ലാല്‍, തുടങ്ങി നിരവധി പേരാണ് ഈ ചിത്രത്തിൽ  അഭിനയിച്ചത്.

ഹണീബിയിലെ ബാലു അവതരിപ്പിച്ച അംബ്രോസിനും ശ്രീനാഥ് ഭാസി അവതരിപ്പിച്ച അബുവിനും വലിയ ആരാധക വൃന്ദം തന്നെ ഉണ്ടായിരുന്നു.

ആദ്യചിത്രത്തിന്റെ വന്‍ വിജയത്തെ പിന്‍തുടര്‍ന്ന് രണ്ടാം ഭാഗമായി ഹണി ബീ 2 വും സിനിമയ്ക്കുള്ളിലെ സിനിമ പറഞ്ഞ ഹണി ബി 2.5വും തിയേറ്ററുകളില്‍ എത്തിയിരുന്നു.