ബ്ലാക്‌ പാന്തർ താരം ചാഡ്‌വിക് ബോസ്മാൻ അന്തരിച്ചു

ബ്ലാക് പാന്തര്‍, അവഞ്ചേർസ് സിനിമകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ ചാഡ്‌വിക് ബോസ്മാൻ അന്തരിച്ചു. 43 വയസ്സായിരുന്നു.  വൻകുടൽ അർബുദരോഗം മൂലം ഏറെ നാൾ ചികിത്സയിലായിരുന്നു താരം.

2016-ൽ സ്റ്റേജ് മൂന്നിലാണ് രോഗം കണ്ടുപിടിക്കുന്നത്. എന്നാൽ ഈ വർഷം അർബുദം മൂർച്ഛിച്ച് സ്റ്റേജ് നാലിൽ എത്തുകയായിരുന്നു.

മാർഷൽ, ബ്ലാക് പാന്തർ, അവഞ്ചേർസ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം, ഡാ 5 ബ്ലഡ്സ് എന്നീ ചിത്രങ്ങൾ രോഗം കണ്ടുപിടിച്ചതിനു ശേഷം ചെയ്ത സിനിമകളാണ്.

മാ റെയ്നിസ് ബ്ലാക് ബോട്ടം ആണ് ചാഡ്‌വിക് അഭിനയിച്ച അവസാന ചിത്രം.