'എനിക്ക് എഴുതാനല്ലേ അറിയൂ, വായിക്കാന്‍ അറിയില്ലല്ലോ'; വ്യാജസന്ദേശം പങ്കുവെച്ച ഹരിശ്രീ അശോകന് ട്രോള്‍ പൂരം

ഇന്ത്യന്‍ ദേശീയ ഗാനത്തെ കുറിച്ച് പ്രചരിക്കുന്ന വ്യാജ സന്ദേശം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് നടന്‍ ഹരിശ്രീ അശോകന്‍. ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള വ്യാജ പ്രചാരണമാണ് ഹരിശ്രീ അശോകന്‍ ഷെയര്‍ ചെയ്തത്.

”എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍. നമ്മുടെ ദേശീയഗാനമായ ജനഗണമന ലോകത്തെ ഏറ്റവും മികച്ചതായി യുനസ്‌കോ അല്‍പം മുമ്പ് തിരഞ്ഞെടുത്തിരിക്കുന്നു” എന്ന് തുടങ്ങുന്ന സന്ദേശമാണ് ഹരിശ്രീ അശോകന്‍ പങ്കുവെച്ചത്.

ജനഗണമനയിലെ ഓരോ വാക്കിന്റെയും അര്‍ത്ഥം വിശദമാക്കുന്ന നീണ്ട കുറിപ്പ് ഇതിനൊപ്പമുണ്ട്. ദേശീയ ഗാനത്തിന്റെ അര്‍ത്ഥം എല്ലാവരും മനസിലാക്കാന്‍ കൂടുതല്‍ പേരിലേക്ക് ഷെയര്‍ ചെയ്യാനും സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

FAKE ALERT Harisree Ashokan shared false claim as UNESCO declare Indian national anthem best in the world

എന്നാല്‍ സന്ദേശം വ്യാജമാണ് എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തെളിഞ്ഞതാണ്. നേരത്തെയും ഈ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 2008ല്‍ ഈ സന്ദേശം ഈ-മെയില്‍ വഴി പ്രചരിച്ചിരുന്നു. പിന്നീട് 2018ലും 2019ലും ഉള്‍പ്പടെ സമാന വ്യാജ സന്ദേശം വൈറലായിരുന്നു.

May be a meme of 3 people and text that says ""ടാ..... നീ എന്താടാ fb യിൽ ഇട്ടേക്കുന്നെ?? K7 മാമൻസ് Encyclopedia Harisree Ashokan Congratulation oa | us. Our national anthem Jana Gana Mana... declared the BEST ANTHEM OF THE WORLD" UNESCO. Just few minutes ago. Kindly share this. Very proud INDIAN. "എന്താണ്.. കണ്ടില്ലേ?? Lび NTERNAT IONAL C”UI CHAFU K7 "ഇനി കോസ്മിക്ക് രശ്ശികളെ കുറിച്ചുള്ള ഒരു മുന്നറിയിപ്പ് കൂടി ഉണ്ട്..?"

പോസ്റ്റിന് താഴെ നടനെ തിരുത്തി നിരവധി പേരാണ് രംഗത്തെത്തിയത്. താരത്തെ ട്രോളി കൊണ്ടും വിമര്‍ശിച്ചും പലരും രംഗത്തെത്തുന്നുണ്ട്.

Read more

May be an image of 9 people, beard, people standing and text that says "mên a o US Our national anthem "Jana Gana Mana... declared the BEST ANTHEM THE WORLD"by UNESCO. Just ew minutes ago. Kindly share this. Very proud tobe an INDIAN."