‘ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു…’

Advertisement

തമിഴ് നടന്‍ വിജയ്‌ക്കെതിരെയുള്ള ആദായ നികുതി റെയ്ഡില്‍ പ്രതികരണം അറിയിച്ച് നടന്‍ ഹരീഷ് പേരടി. വിജയ്ക്ക് പിന്തുണയുമായാണ് നടന്‍ രംഗത്തെത്തിയിരിക്കുകയാണ്. വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ”ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു…” എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

‘മെര്‍സല്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്‌ക്കൊപ്പമെടുത്ത ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സംവിധായകന്‍ അറ്റ്‌ലി ഒരുക്കിയ മെര്‍സലില്‍ ഡോ.അര്‍ജുന്‍ സക്കറിയ എന്ന കഥാപാത്രത്തെ ഹരീഷ് പേരടി അവതരിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ വിജയ് കഥാപാത്രം പറയുന്ന ഡയലോഗുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നതാണ്.

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിജയ്‌ക്കെതിരെയുള്ള പകപോക്കലാണ് ഈ റെയ്‌ഡെന്നും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ നിരവധിപേര്‍ ആരോപണങ്ങളുമായെത്തിയിട്ടുണ്ട്. ‘വി സ്റ്റാന്‍ഡ് വിത്ത് വിജയ്’ എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.