'എന്റെ നെഞ്ചില്‍ സൂപ്പര്‍സ്റ്റാര്‍'; രജനികാന്തിന്റെ ചിത്രം ടാറ്റൂ ചെയ്ത് ഹര്‍ഭജന്‍ സിംഗ്

സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ആരാധകര്‍ക്ക് എന്നും ആവേശമാണ്. താരങ്ങളും ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് 71-ാം ജന്മദിനം ആശംസിക്കുകയാണ്. ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്റെ പിറന്നാള്‍ ആശംസകളാണ് ഇപ്പോല്‍ വൈറലാവുന്നത്.

രജനികാന്തിന്റെ ചിത്രം സ്വന്തം നെഞ്ചത്ത് ടാറ്റൂ ചെയ്തു കൊണ്ടാണ് ഹര്‍ഭജന്‍ സിംഗ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ”എന്റെ നെഞ്ചില്‍ സൂപ്പര്‍സ്റ്റാര്‍. നിങ്ങള്‍ തന്നെയാണ് 80കളുടെ ബില്ല, 90കളുടെ ബാഷ, 2കെയുടെ അണ്ണാത്തെ’ എന്നാണ് ചിത്രം പങ്കുവച്ച് ഹര്‍ഭജന്‍ കുറിച്ചത്.

സിരുത്തൈ ശിവ സംവിധാനം ചെയ്ത അണ്ണാത്തെയാണ് രജനിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കോവിഡ് രണ്ടാം തരം?ഗത്തിന് ശേഷം തീയേറ്ററുകളില്‍ റിലീസിനെത്തിയ സൂപ്പര്‍താര ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

സാഹോദര്യ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ കാളിയന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. കാളിയന്റെ സഹോദരി തങ്ക മീനാക്ഷിയായി എത്തുന്നത് കീര്‍ത്തി സുരേഷ് ആണ്. ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തിയ ചിത്രം കൂടിയാണിത്.