‘ഞാനാകും പൂവിൽ…’ പ്രണയാർദ്രമായി ഹാപ്പി സർദാറിലെ പുതിയ പാട്ട് പുറത്തിറങ്ങി

ദമ്പതികളായ സുദീപ് ജോഷിയും ഗീതികയും ചേർന്ന് സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാമിന്റെ പുതിയ ചിത്രമാണ് ഹാപ്പി സർദാർ. ചിത്രത്തിലെ ഞാനാകും പോവിൽ എന്ന് തുടങ്ങുന്ന പാട്ടിന്റെ വീഡിയോ പുറത്തിറങ്ങി. ഹരിനാരായണൻ ഗോപി സുന്ദർ ടീം ഒരുക്കിയ ഈ ഗാനം ആലപിച്ചത് സിതാര കൃഷ്ണകുമാർ ആണ്.

കാളിദാസും മെറിൻ മേരി ഫിലിപ്പും ചേർന്നുള്ള പ്രണയ രംഗങ്ങൾ ആണ് പാട്ടിൽ ഉള്ളത്. പഞ്ചാബിന്റെ സൗന്ദര്യവും നിറങ്ങളും നൃത്തചുവടുകളും ഒക്കെ ഉള്ള ഈ പാട്ട് ഇതിനോടകം തന്നെ ജനപ്രിയമായി കഴിഞ്ഞു. ചിത്രത്തിലെ മറ്റു പാട്ടുകളും പുറത്തിറങ്ങിയിരുന്നു.

സിദ്ദിഖ്, ജാവേദ് ജഫ്രി, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, സിനിൽ സൈനുദ്ദീൻ, ദിനേശ് മോഹൻ, സെബൂട്ടി, ബൈജു സന്തോഷ്, സിബി ജോസ്, മാല പാർവതി തുടങ്ങി വലിയ താര നിര സിനിമയിലുണ്ട്. അച്ചിച്ച ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, ജോഷ്വിൻ ജോയ്, ശ്വേത കാർത്തിക് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ഹാപ്പി സർദാർ ഉടൻ തീയറ്ററുകളിൽ എത്തും.