ഞാനും എന്റെ രാജകുമാരിയും; അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദര്‍

അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. “ഞാനും എന്റെ രാജകുമാരിയും” എന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

പിന്നാലെ “ഞങ്ങളുടെ പ്രിയപ്പെട്ട സിത്തു” എന്ന അടിക്കുറിപ്പോടെ ഗായിക സിത്താര കൃഷ്ണകുമാറിനൊപ്പമുള്ള ചിത്രവും ഗോപി സുന്ദര്‍ പങ്കുവച്ചു. ഗോപി സുന്ദറിന്റെയും അഭയ ഹിരണ്‍മയിയുടെയും തോളില്‍ കയ്യിട്ടിരിക്കുന്ന സിത്താരയാണ് ചിത്രത്തിലുള്ളത്. മൂവരും ഒരുമിച്ചുള്ള ചിത്രവും ആരാധകര്‍ ഏറ്റെടുത്തു.

ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ചുള്ള അഭയയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി തെളിച്ചിരുന്നു.