'എന്റെ പ്രണയം...': അമൃതയ്‌ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദര്‍

അമൃത സുരേഷിനൊപ്പമുള്ള തന്റെ പുതിയ സെല്‍ഫി പങ്കുവെച്ച് സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍. ‘LOVE’ എന്ന കുറിപ്പോടെയാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.

തന്റെ മകള്‍ പാപ്പു എന്ന അവന്തിക നാളുകള്‍ക്ക് ശേഷം സ്‌കൂളിലേക്ക് പോവുന്നതിന്റെ ചിത്രം അമൃത സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും വൈറലായിരുന്നു. എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക് പോവുകയാണെന്ന കുറിപ്പോടെയാണ് അമൃത ഫോട്ടോ പോസ്റ്റ് ചെയ്തത്.

യൂണിഫോമും ബാഗും കുടയും കിറ്റുമൊക്കെയായി ചിരിച്ച മുഖത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് പാപ്പു. മൈ ഹാപ്പി പാപ്പുവെന്ന ക്യാപ്ഷനോടെ ഗോപി സുന്ദറും ചിത്രം സ്റ്റോറിയാക്കിയിരുന്നു.