എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക്! പാപ്പുവിന്റെ ചിത്രവുമായി അമൃത സുരേഷ്! മൈ ഹാപ്പി പാപ്പുവെന്ന് ഗോപി സുന്ദറും

ബാലയുടേയും അമൃത സുരേഷിന്റെയും മകളായ പാപ്പു സോഷ്യല്‍മീഡിയയിലെ ഒരു കൊച്ചുതാരമാണ്. അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ പാപ്പുവിനെക്കുറിച്ചായിരുന്നു പലരും ചോദിച്ചത്. അച്ഛനും അമ്മയും ഒപ്പമില്ലാതെ കുഞ്ഞിന് കൂട്ടായി അമ്മൂമ്മ മാത്രമേയുള്ളൂയെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍.

ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം സ്‌കൂളിലേക്ക് പോവുന്നതിന്റെ സന്തോഷത്തിലാണ് പാപ്പു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലൂടെയുമായാണ് അമൃത പാപ്പുവിന്റെ ഫോട്ടോ പങ്കുവെച്ചത്. എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക് പോവുകയാണെന്ന ക്യാപ്ഷനോടെയായാണ് അമൃത പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തത്.

യൂണിഫോമും ബാഗും കുടയും കിറ്റുമൊക്കെയായി ചിരിച്ച മുഖത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് പാപ്പു. മൈ ഹാപ്പി പാപ്പുവെന്ന ക്യാപ്ഷനോടെ ഗോപി സുന്ദറും ചിത്രം സ്റ്റോറിയാക്കിയിട്ടുണ്ട്.
നിരവധി പേരാണ് ചിത്രത്തിന് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്.

പാപ്പുവിന് ആശംസകള്‍ അറിയിച്ചുള്ള കമന്റുകളുമുണ്ട്. എല്ലാ നന്മകളും നേരുന്നു മോളേ എന്ന കമന്റുമായി അമൃതയുടെ അച്ഛനും എത്തിയിരുന്നു. താങ്ക് യൂ അച്ഛായെന്നായിരുന്നു അമൃത അച്ഛന് മറുപടി നല്‍കിയത്.