തന്റേതായ രീതിയില്‍ തന്നെ വേണമെന്ന് ശാഠ്യം പിടിച്ചാല്‍ വീട്ടില്‍ ഈച്ച ആട്ടിയിരിക്കാം; കോപ്പിസുന്ദര്‍ എന്ന് പേരു വീണ സാഹചര്യം പറഞ്ഞ് ഗോപിസുന്ദര്‍

കോപ്പിസുന്ദര്‍ എന്ന വിളിപ്പേര് വന്നതിന് പിന്നിലെ കഥ പറഞ്ഞ് ഗോപി സുന്ദര്‍. സംഗീതം തന്റേതായ രീതിയിലേ ചെയ്യാന്‍ സാധിക്കൂ എന്ന് വാശിപിടിച്ചാല്‍ വീട്ടില്‍ ഈച്ചയെ ആട്ടിയിരിക്കേണ്ടി വരുമെന്നും ജനങ്ങള്‍ക്ക് പുറത്തിരുന്ന് പറയാന്‍ എളുപ്പമാണെന്നും സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയിലെ ജഡ്ജിങ് പാനലിലിരിക്കെ ഗോപീസുന്ദര്‍ പറഞ്ഞു.
ഒരു സന്ദര്‍ഭത്തിനു വേണ്ടി 40 ട്യൂണ്‍ വരെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. പക്ഷേ ആ സമയത്ത് അതുപോലെ വന്നില്ല എന്ന കാരണം കൊണ്ട് അതു മാറ്റപ്പെടുകയാണ്. അങ്ങനെ അതുപോലെ വരാതെ വരാതെ അതുതന്നെ ചെയ്ത സമയത്ത് എല്ലാവരും കൈയ്യടിച്ചു. സൂപ്പര്‍, അടിപൊളി പാട്ട്, എനിക്കൊരു പേര് വീണു, കോപ്പിസുന്ദര്‍. This is what is happening right now. ഞങ്ങളുടെ ആരുടെയും തെറ്റല്ല. അതുകൊണ്ടാണ് ഇങ്ങനെയുള്ള പാട്ടുകള്‍ ജനിക്കാതെ പോകുന്നത്.

പിന്നെ ശാഠ്യം പിടിക്കാം, ഒരു കലാകാരനെന്ന പേരില്‍, ആര്‍ക്കും വ്യക്തിസ്വാതന്ത്ര്യമുണ്ടല്ലോ. ജനങ്ങള്‍ക്ക് ഇതു കേള്‍ക്കുമ്പോള്‍ പുറത്തിരുന്നു പറയാന്‍ എളുപ്പമാണ്. അന്നത്തെ കാലത്ത് എന്തൊക്കെ സംഭവിച്ചു, വാഹ് വാഹ്, ഓള്‍ഡ് ഈസ് ഗോള്‍ഡ്. ശരിയാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ്. പക്ഷേ എല്ലാം പഴയതാകുമല്ലോ, അങ്ങനെ വരുമ്പോള്‍ ഈ പഴയതൊക്കെ നന്നാവുമോ എന്ന ചോദ്യം എനിക്കുണ്ട്.”- അദ്ദേഹം പറഞ്ഞു.