ജിഎസ്ടി എന്റെ കഥ, അയാള്‍ ഒരു കാമഭ്രാന്തന്‍, രാം ഗോപാല്‍ വര്‍മ്മയ്ക്ക് എതിരെ തിരക്കഥാകൃത്ത് ജയകുമാര്‍

രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങിയ ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ട്രെയിലര്‍ പുറത്തു വന്നപ്പോള്‍ തന്നെ ചിത്രത്തില്‍ അശ്ലീലം കുത്തിനിറച്ചിരിക്കുകയാണെന്നും അത് ഇന്ത്യന്‍ യുവത്വത്തെ വഴിതെറ്റിയ്ക്കുമെന്നും ആരോപണങ്ങളുയര്‍ന്നു. ഇത് വലിയ പ്രതി്‌ക്ഷേധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. അതോടൊപ്പം തന്നെ ഉയര്‍ന്നു വന്ന മറ്റൊരു വിവാദമാണ് ചിത്രത്തിന്റെ കഥ തന്റേതാണെന്ന് വെളിപ്പെടുത്തി സര്‍ക്കാര്‍ 3യുടെ തിരക്കഥാകൃത്ത് ജയകുമാര്‍ രംഗത്തുവന്നത്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വിഷയത്തില്‍ രാം ഗോപാല്‍ -ജയകുമാര്‍ വാക് പോര് കൊഴുക്കുകയാണ്. സംവിധായകനെതിരെ കൂടുതല്‍ മാരകമായ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് ജയകുമാര്‍. 2015ല്‍ താന്‍ വായിക്കാനായി നല്‍കിയ തിരക്കഥയാണ് ആര്‍ജിവി മോഷ്ടിച്ചതെന്ന് ജയകുമാര്‍ പറഞ്ഞു.

“ധാരാളം യുവ എഴുത്തുകാരെയും അഭിനേതാക്കളെയും ചൂഷണം ചെയ്യുന്ന കാമഭ്രാന്തനാണ് അയാള്‍. ഹോളിവുഡിലെ ഹാര്‍വി വെയ്ന്‍സ്റ്റീനെ പോലെ തന്നെ. തിരക്കഥ മോഷ്ടിച്ചതിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കോടതിയില്‍ ഞാന്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. രാം ഗോപാല്‍ വര്‍മ്മയോട് വിശദീകരണം ആവശ്യപ്പെട്ട് മെയിലും അയച്ചിട്ടുണ്ട്.” ജയകുമാര്‍ പറഞ്ഞു.

Read more

രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് സര്‍ക്കാര്‍3. ആ ചിത്രത്തിന്റെ തിരക്കഥാകൃത്ത് തന്നെയാണ് അദ്ദേഹത്തിനെതിരെ രംഗത്തു വന്നിരിയ്ക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.