ജൂഡ് ആന്റണിയുടെ സിനിമാസെറ്റില്‍ കഞ്ചാവ് മാഫിയ ആക്രമണം

ജൂഡ് ആന്റണിയുടെ പുതിയ സിനിമയുടെ സെറ്റില്‍ ആക്രമണം. വൈക്കത്തെ സെറ്റിലാണ് കഞ്ചാവ് മാഫിയ ആക്രമണം നടത്തിയത്. ചിത്രീകരണത്തിനിടെയായിരുന്നു ആക്രമണം. മേക്കപ്പ് ആര്‍ട്ടിസ്റ്റിറ്റ് മിഥുന്‍ ജിത്തിന്റെ തലയടിച്ച് പൊട്ടിച്ചു. മര്‍ദനമേറ്റ മിഥുന്‍ജിത്ത് ഡി.വൈ.എഫ്.ഐ നേതാവ് കൂടിയാണ്.

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല….