ഭാഗ്യനടിയുടെ മാനറിസങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ഐഷു ഭാവങ്ങള്‍’

അഭിനയിച്ച സിനിമയെല്ലാം വിജയം, ഏതു കഥാപാത്രത്തെയും ഏല്‍പ്പിച്ചാല്‍ മനോഹരമായി അവതരിപ്പിച്ച് ഫലിപ്പിക്കാനുള്ള കഴിവ്. മലയാളത്തിന്റെ ഭാഗ്യനടി എന്ന വിശേഷണത്തിലേക്ക് ഐശ്വര്യ ലക്ഷ്മി നടന്നടുത്തത് വേഗത്തിലായിരുന്നു. നായകന്‍മാരുമായുള്ള മികച്ച കെമിസ്ട്രിയാണ് താരത്തിന് ഗുണകരമായി മാറുന്നത്. നിവിന്‍ പോളി, ടൊവീനോ തോമസ്, ഫഹദ് ഫാസില്‍, ആസിഫ് അലി, കാളിദാസ് ജയറാം തുടങ്ങി മുന്‍നിര താരനിരയോടൊപ്പം ഐശ്വര്യ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോളിതാ ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായും എത്തുകയാണ് ഐശ്വര്യ.

ചിത്രത്തിന്റെ പൂജ അടുത്തിടെ നടന്നിരുന്നു. ഇതില്‍ ഐശ്വര്യയുടെ മാനറിസങ്ങള്‍ ഒപ്പിയെടുത്ത ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അജ്മല്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടുന്നത്. ഐഷു ഭാവങ്ങള്‍ക്ക് ഏറെ ആരാധകരാണ് ഉള്ളത്. ഈ വീഡിയോ പശ്ചാത്തലമാക്കി ട്രോളുകളും തലപൊക്കി തുടങ്ങിയിട്ടുണ്ട്.

ഐഷു ഭാവങ്ങള്‍…❤️❤️ഐശ്വര്യയുടെ പല മാനറിസങ്ങളും ഒപ്പിയെടുത്ത ക്യൂട്ട് വീഡിയോ…©️AJMAL

Posted by Film Frames on Wednesday, 13 March 2019

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ. ഷാജോണിന്റെ ആദ്യസംവിധാനസംരംഭമാണ് ഈ ചിത്രം. ഷാജോണ്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഐശ്വര്യയ്ക്ക് പുറമേ പ്രയാഗ മാര്‍ട്ടിനും ഐമയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ലാല്‍, മനോജ് കെ. ജയന്‍, ധര്‍മജന്‍, രമേശ് പിഷാരടി തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാജിക് ഫ്രെയ്മിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു മുഴുനീള എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് ഷാജോണ്‍ പറയുന്നത്.