'ഒരു നഗരം, ഒരു കുറ്റം, ഒരു ഡെവിള്‍'; ടൊവിനോ ചിത്രം ഫോറന്‍സിക് നാളെ തിയേറ്ററിലേക്ക്

ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായെത്തുന്ന ഫോറന്‍സിക് നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ വേഷമിടുന്നത്. ഫെബ്രുവരി 28ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന് മികച്ച അഡ്വാസ് ബുക്കിംഗ് ആണ് ലഭിച്ചത്.

“സെവന്‍ത് ഡേ”യുടെ തിരക്കഥകൃത്ത് അഖില്‍ പോള്‍ അനസ് ഖാനൊപ്പം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഈ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക.

റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് മംമ്ത എത്തുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ്. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ആണ് സംഗീതം.