സ്വര്‍ണം നേടി ഫൈനല്‍സ്; ഒന്നാം വാരം പിന്നിട്ട് ചിത്രം

നവാഗതനായ പി ആര്‍ അരുണിന്റെ സംവിധാനത്തില്‍ രജിഷ വിജയന്‍ നായികയായെത്തിയ ചിത്രം ഫൈനല്‍സ് തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുന്നു്. ഒന്നാം വാരം പിന്നിടുമ്പോള്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നത്. പതിവ് രീതികളില്‍ നിന്നും കഥാപാത്ര സഞ്ചാരങ്ങളില്‍ നിന്നും വഴി മാറി സഞ്ചരിക്കുന്ന ചിത്രമാണിതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ചിത്രത്തില്‍ ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന സൈക്ലിംഗ് താരമായാണ് രജിഷ എത്തുക. മണിയന്‍ പിളള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസിന്റെ തീവണ്ടിയിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.