ജൂണ്‍ ഇനി ആലിസ്, സൈക്ലിസ്റ്റായി രജിഷ വിജയന്‍; ഫൈനല്‍സിന്റെ ടീസര്‍

“ജൂണ്‍” നേടിയ വന്‍ വിജയത്തിനു ശേഷം രജിഷ വിജയന്‍ നായികയാകുന്ന “ഫൈനല്‍സിന്റെ ടീസറെത്തി. സൈക്ലിസ്റ്റ് ആലിസ് എന്ന കഥാപാത്രമായി രജിഷ എത്തുന്ന ചിത്രം ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണ്. പി.ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രം മണിയന്‍പിള്ളരാജുവാണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ നിരഞ്ജ് ആണ് നായകനെത്തുന്നത് എന്നാണ് വിവരം. ടൊവിനോ തോമസിന്റെ തീവണ്ടിയിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.

“അനുരാഗ കരിക്കിന്‍ വെള്ളം” എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ രജിഷ ജൂണ്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.