ഒ.ടി.ടി വിതരണമേഖലയിലെ മലയാളി തരംഗം

ലോക്ക്ഡൌൺ  മൂലം 2020 ൽ ഇന്ത്യയിൽ റിലീസ് ആകാതെ പോയ  ഹോളിവുഡ് ചിത്രങ്ങൾ ഇനി ഇന്ത്യൻ ഒടിടി യിൽ പ്ലാറ്റഫോമിൽ കാണാം.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന “ഫിലിമായൻ ഇന്ത്യ”യാണ് ബുക്ക്മൈഷോ യുടെ ഒടിടി പ്ലാറ്റഫോമായ  സ്ട്രീമിലൂടെ ഇന്ത്യയിൽ ഇതുവരെ  കാണുവാൻ സാധിക്കാത്ത  ഹോളിവുഡ് ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
ഓൺലൈൻ സിനിമ ടിക്കറ്റ് വിതരണത്തിലൂടെ പ്രശസ്തരായ ബുക്ക്മൈഷോ, 2021 ഫെബ്രുവരിയിൽ ആരംഭിച്ചു.ബുക്ക്മൈഷോ സ്ട്രീം വളരെ പെട്ടെന്ന് തന്നെ ഇന്ത്യയിലെ പ്രധാന ഒടിടി കളിൽ ഒന്നായി മാറി.

ഉയർന്ന നിലവാരമുള്ള അന്താരാഷ്ട്ര സിനിമകൾ ഒടിടി പ്ലാറ്റുഫോമുകൾക്ക് വിതരണം ചെയ്യുന്ന “ഫിലിമായൻ ഇന്ത്യ “, സിനിമയുടെ ഭാവി എന്ന് കരുതപ്പെടുന്ന ഒടിടി പ്ലാറ്റുഫോമുകൾ നിർമ്മിക്കുന്നതിനും, ഒടിടി യിലേക്ക്  സിനിമകൾ തയ്യാറാക്കുന്നവർക്ക്‌ വേണ്ട നിർദേശങ്ങളും,
ഒടിടികളിൽ സിനിമകൾ മാർക്കറ്റ്‌ ചെയ്യുന്നതിന് ഉള്ള മാർഗനിർദേശങ്ങളും നൽകുന്ന ഒരു സ്ഥാപനമാണ്.

മുൻ നിര ഒടിടി പ്ലാറ്റ് ഫോമുകളായ ആമസോൺ,പ്രൈം,നെറ്റ്ഫ്ലിക്സ് എന്നിവിടങ്ങളിൽ സിനിമ വിതരണം ചെയ്യുന്നതിനുള്ള സഹായങ്ങളും ഫിലിമായൻ നൽകുന്നു ആൻമെ ക്രീയേഷൻസിനുവേണ്ടി അനിൽകുമാർ തിരക്കഥ എഴുതി നിർമ്മിക്കുന്ന മാഡി എന്ന മാധവൻ എന്ന ചിത്രം ‘ഫിലിമായൻ ഇന്ത്യ’യാണ് മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ വിതരണം ചെയ്യുന്നത്‌ .

പുതിയ തലമുറയുടെ വ്യത്യസ്തമായ മാർക്കറ്റിങ്ങും ഡിസ്ട്രിബൂഷൻ രീതിയും ഉപയോഗപ്പെടുത്തി ഒടിടി പ്ലാറ്റുഫോമുകളിലൂടെ സിനിമ നിർമ്മാതാക്കൾക്കു പരമാവധി ലാഭം നേടിക്കൊടുക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഫിലിമായൻ ഇന്ത്യയുടെ സാരഥികൾ മലയാളികളായ ജിജോ ഉതുപ്പ് വിനോദ് വിജയൻ എന്നിവരാണ്. വാർത്താപ്രചാരണം-എ എസ് ദിനേശ്.