ചലച്ചിത്ര അക്കാദമി ഫെലോഷിപ്പ് 26 പേര്‍ക്ക്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏര്‍പ്പെടുത്തിയ 2020-ലെ ഫെലോഷിപ്പിന് 26 പേര്‍ അര്‍ഹരായി.  ആദ്യ മൂന്നു റാങ്ക് നേടുന്നവര്‍ക്ക് പി.കെ റോസി, ലെനിന്‍ രാജേന്ദ്രന്‍ പി.കെ നായര്‍, എന്നിവരുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഫെലോഷിപ്പുകള്‍ മൂന്നും വനിതകള്‍ കരസ്ഥമാക്കി.

ഒന്നാം റാങ്ക് നേടിയ അനിറ്റ ഷാജിക്ക് (‘എന്നുടെയൊച്ച കേട്ടുവോ വേറിട്ട്’; മലയാള സിനിമയിലെ സ്ത്രീശബ്ദങ്ങളും താരനായികാനിര്‍മ്മിതിയും) പി.കെ റോസി ഫെലോഷിപ്പും രണ്ടാം റാങ്ക് നേടിയ ഡോ.കെ.ദിവ്യയ്ക്ക് (മലയാള സിനിമയുടെ ലൈംഗികഭാവന; ആവിഷ്കരണത്തിലെ പ്രശ്നഭൂമികകള്‍) ലെനിന്‍ രാജേന്ദ്രന്‍ ഫെലോഷിപ്പും മൂന്നാം റാങ്കുകാരിയായ രാജരാജേശ്വരി അശോകിന് (Tracing the Shadows and Colours; A study of the Evolution of Film Publicity and Publicity Materials in Kerala) പി.കെ നായര്‍ ഫെലോഷിപ്പും ലഭിച്ചു. 50,000 രൂപയാണ് ഫെലോഷിപ്പ് തുക.

പി.എന്‍ ഗോപീകൃഷ്ണന്‍, ഹരികൃഷ്ണന്‍ എസ്, ഹരിപ്രസാദ് അത്താണിക്കല്‍, വിദ്യ മുകുന്ദന്‍, ഡോ.ഹരീഷ് ശക്തിധരന്‍, ഡോ.അമീറ വി.യു, കുര്യന്‍ കെ. തോമസ്, ജെയിംസ് ജോസഫ്, ഡോ.സംഗീത ചേനംപുല്ലി, ഡോ.ശ്രീബിത പി.വി, മഞ്ജു ഇ.പി, ശ്രീകല എം.എസ്, അജിത് കുമാര്‍ എ.എസ്, സഞ്ജുന എം, സ്വാതിലക്ഷ്മി വിക്രം, വിഷ്ണുരാജ് പി, ബ്ളെയ്സ് ജോണി, ഷെസിയ സലിം, സാബു പ്രവദാസ്, ജെ.രാജശേഖരന്‍ നായര്‍, മനോജ് മനോഹരന്‍, അഞ്ജന കെ.എസ്, അനുശ്രീ ചന്ദ്രന്‍ സി എന്നിവരാണ് 50,000 രൂപയുടെ ഫെലോഷിപ്പ് ലഭിച്ച മറ്റുള്ളവര്‍.

സിനോപ്സിസിന്‍െറ മൂല്യനിര്‍ണയത്തിലും അഭിമുഖത്തിലും 70 ശതമാനത്തിലധികം മാര്‍ക്കു ലഭിച്ചവര്‍ക്കാണ് ഫെലോഷിപ്പ് നല്‍കിയിട്ടുള്ളത്. തുടര്‍ന്നു വരുന്ന 14 റാങ്കുകാര്‍ക്ക് 25,000 രൂപയുടെ റിസര്‍ച്ച് ഗ്രാന്‍റ് നല്‍കും.