ഇനി സെക്കന്‍ഡ് ഷോ ഇല്ല, പ്രദര്‍ശനം ഒമ്പതിന് അവസാനിപ്പിക്കും; അറിയിപ്പുമായി ഫിയോക്

സിനിമാ തിയേറ്ററുകളില്‍ പ്രദര്‍ശനം രാത്രി ഒമ്പതിനു േതന്നെ അവസാനിപ്പിക്കാന്‍ തിയേറ്ററുകള്‍ക്ക് നിര്‍ദേശം നല്‍കി സംഘടന ഫിയോക്. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് പ്രദര്‍ശന ശാലകളുടെ സംയുക്ത സംഘടനയായ ഫിയോക് വ്യക്തമാക്കി.

അതേസമയം, പ്രദര്‍ശനം രാവിലെ ഒമ്പതിന് ആരംഭിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് വ്യക്തത തേടുമെന്നും ഫിയോക് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിന് ശേഷം സെക്കന്‍ഡ് ഷോ ഇല്ലാതെ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും ഉടമകളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സെക്കന്‍ഡ് ഷോ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സാമ്പത്തികമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്.