ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍ക്ക് വിലക്കുമായി തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക്

ഡിജിറ്റല്‍ റിലീസിന് നല്‍കുന്നവരുമായി സഹകരിക്കേണ്ട എന്ന തീരുമാനമെടുത്ത് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റായ ഫിയോക്. നിര്‍മ്മാതാക്കളുടെ സംഘടന കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫിന് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് റിലീസ് ചെയ്യാന്‍ സംഘടന അനുമതി നല്‍കി.

ആന്റോ ജോസഫ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് റിലീസിന് അനുമതി തേടി ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും ഫിയോക്കിനെയും സമീപിച്ചിരുന്നു.

റിലീസിന് മുമ്പ് തന്നെ പൈറസി നേരിട്ടതിനാലാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്  റിലീസ് ചെയ്യാന്‍ അനുവാദം നല്‍കുന്നതെന്നും ജനറല്‍ സെക്രട്ടറി എംസി ബോബി ഒപ്പുവെച്ച കത്തില്‍ പറയുന്നു.

ടൊവിനോ തോമസ് സഹനിര്‍മ്മാതാവും നായകനുമായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഓഗസ്റ്റ് അവസാനവാരം ഹോട്ട് സ്റ്റാര്‍ പ്രീമിയറിന് ഒരുങ്ങുകയാണ്.

ചെറിയ സിനിമകള്‍ ഒടിടി റിലീസ് ചെയ്യുന്നതിനോട് എതിര്‍പ്പില്ലെന്ന് മറ്റൊരു തിയേറ്റര്‍ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു.