ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ ഭാരവാഹികള്‍

സിനിമയിലെ പി.ആര്‍.ഒമാരുടെ സംഘടനയായ ഫെഫ്ക പി.ആര്‍.ഒ യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്തിലാണ് പ്രസിഡന്റ്. സെക്രട്ടറി: എബ്രഹാം ലിങ്കണ്‍. ട്രഷറര്‍: ദേവസ്സിക്കുട്ടി മുടിക്കല്‍. മഞ്ജു ഗോപിനാഥാണ് വൈസ് പ്രസിഡന്റ്.

മാക്ട ഓഫീസിലായിരുന്നു ഭാരവാഹി തിരഞ്ഞെടുപ്പ്. ജോയന്റ് സെക്രട്ടറി: റഹിം പനവൂര്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങള്‍: വാഴൂര്‍ ജോസ്, സി.കെ.അജയ്കുമാര്‍, അയ്മനം സാജന്‍, ബിജു പുത്തുര്‍, പി.ശിവപ്രസാദ്, എം.കെ ഷെജിന്‍ ആലപ്പുഴ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയാണ് അജയ് തുണ്ടതില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സംഘടനയ്ക്ക് വേണ്ടി പുതിയ വെബ്സൈറ്റ് രൂപീകരിക്കുന്ന കാര്യത്തില്‍ ഈ മീറ്റിംഗില്‍ തീരുമാനമായി.

അതിന്റെ അന്‍പത് ശതമാനത്തോളം ജോലികള്‍ പൂര്‍ത്തിയായി എന്നും വൈകാതെ ഓണ്‍ ആകും എന്നും പ്രസിഡന്റ് അജയ് പറഞ്ഞു. പി ശിവപ്രസാദും എം.കെ ഷെജിനും ആണ് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍.