'ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9'; പുതുക്കിയ റിലീസ് തിയതി പ്രഖ്യാപിച്ചു

ലോകമെങ്ങും  കടുത്ത ആരാധകരുള്ള ചിത്രമാണ് “ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്”. ഇപ്പോഴിതാ  “ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9″ന്റെ  പുതുക്കിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ . 2021 മെയ് 21-നാവും ചിത്രം റിലീസ് ചെയ്യുക.

ജസ്റ്റിന്‍ ലിന്‍ സംവിധാനം ചെയ്ത് ഡാനിയല്‍ കേസി രചിച്ച അമേരിക്കന്‍ ആക്ഷന്‍ ചിത്രമാണ് എഫ് 9 എന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9.

വിന്‍ ഡീസല്‍, മിഷേല്‍ റോഡ്രിഗസ്, ടൈറ്റസ് ഗിബ്‌സണ്‍, ജോണ്‍ സീന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2021 ഏപ്രിലിലായിരുന്നു    റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ അത്  2021 മെയ് മാസത്തേക്ക് മാറ്റിയിരിക്കുകയാണ്.